Uncategorized
ഹരിയാന ഭൂമി ഇടപാട് കേസ്; റോബര്‍ട്ട് വാദ്ര ഇ ഡി ചോദ്യം ചെയ്യലിന് ഹാജരായി, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികരണം

ഹരിയാന ഷിക്കോപൂര്‍ ഭൂമി ഇടപാട് കേസിൽ പ്രിയങ്ക ഗാന്ധി എം പിയുടെ ഭർത്താവ്
റോബർട്ട് വാദ്ര വീണ്ടും ഇ ഡിക്ക് മുന്നിൽ. കേസിൽ ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വാദ്ര ഡൽഹിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. ഇതേ കേസിൽ രണ്ടാം തവണയാണ് റോബർട്ട് വാദ്രയ്ക്ക് ഇ ഡി നോട്ടിസ് നൽകുന്നത്.




