Uncategorized
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍, ജഗദീഷിന് റൂബി ജൂബിലി

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.




