Uncategorized
ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചു; രണ്ട് പേർ മരിച്ചു

ബത്തേരി: സുൽത്താൻ ബത്തേരിയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പറിന് പുറകിലിടിച്ചായിരുന്നു അപകടം.




