Uncategorized
കാസര്‍കോഡ് ബേഡകത്ത് തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍ഗോഡ് ബേഡകത്ത് യുവാവ് കടയ്ക്കുള്ളില്‍ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡകം മണ്ണടുക്കം സ്വദേശി രമിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രില്‍ 8നാണ് തമിഴ്‌നാട് സ്വദേശി രാമാമൃതം രമിതയെ തീ കൊളുത്തിയത്. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. മകന്റെ മുന്നില്‍ വച്ചാണ് രമിതയെ ആക്രമിച്ചത്.




