Uncategorized

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; രാജസ്ഥാന്‍ റോയല്‍സ് ബെംഗളൂരുവിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെയും നേരിടും

ഐപിഎല്ലില്‍ ഇന്നും രണ്ട് മത്സരങ്ങള്‍. സൂപ്പര്‍ സണ്‍ഡെ കളറാക്കാന്‍ ആദ്യം റോയല്‍ പോരാട്ടം. സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹിയുടെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്.

വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോറ്റ് പ്രതിസന്ധിയിലാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നം. അതേസമയം, മത്സരം എതിരാളിയുടെ തട്ടകത്തിലായതിന്റെ ആശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കാരണം, ആര്‍സിബി സീസണില്‍ തോറ്റ രണ്ട് കളിയും ഹോം ഗ്രൗണ്ടിലായിരുന്നു. രാജസ്ഥാന്റെ മൈതാനമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് രജത് പാട്ടിഥാറും സംഘവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button