Uncategorized
ജൂബിലി തീർത്ഥാടനം നടത്തി

കൊട്ടിയൂർ: ചുങ്കക്കുന്ന് ഫൊറോനയിലെ പത്ത് ഇടവകകളിൽ നിന്നും ജൂബിലി വർഷം പ്രമാണിച്ച്, നാല്പതാം വെള്ളിയാഴ്ച ഫൊറോന ദേവാലയത്തിലേക്ക്തീർത്ഥാടനം നടത്തി. ആയിരങ്ങൾ പങ്കെടുത്ത തീർത്ഥാടനത്തിൻ്റെ സമാപനത്തിൽ തലശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലിത്ത മാർ ജോർജ് ഞരളക്കാട്ട് വി. കുർബാന അർപ്പിച്ച് സന്ദേശം നല്കി. നാം ഭൂമിയിലെ തീർത്ഥാടകർ മാത്രമാണന്നും പ്രത്യാശാനിർഭരരായി എപ്പോഴും ജീവിക്കണമെന്നും പിതാവ് അനുസ്മരിപ്പിച്ചു. ഫൊറോന വികാരി ഫാ. പോൾ കൂട്ടാല യും ഫൊറോനയിലെ മറ്റെല്ലാ വൈദീകരും തീർത്ഥാടനത്തിന് നേതൃത്വം നല്കി. തീർത്ഥാടനത്തോടനുബന്ധിച്ച് ദിവ്യകാരുണ്യത്തിൻ്റെ കൂട്ടുകാർ ഒരുക്കിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെയും തിരുക്കച്ചയുടെ പകർപ്പിൻ്റെയും പ്രദർശനവും നടന്നു.