Uncategorized

പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

സൂറത്ത്: പച്ചക്കറി മോഷ്ടിച്ചെന്നാരോപിച്ച് അമ്മയേയും മകളേയും ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് ക്രൂരമായ സംഭവം. അമ്മയേയും മകളേയും രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്. അമ്മയേയും മകളേയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും വടിയുപയോഗിച്ച് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊതുമധ്യത്തിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ ദൃശ്യങ്ങളിലില്ല. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സുറത്ത് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പ്രതികളെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button