Uncategorized

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഏതാണ്? വമ്പൻ നേട്ടവുമായി ഈ ഗൾഫ് രാജ്യത്തെ എയർപോർട്ട്

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്​​ട്ര എയർലൈൻ-എയർപോർട്ട്​ റേറ്റിങ്​ സ്​ഥാപനമായ സ്​കൈട്രാക്​സിന്‍റെ 2025ലെ പട്ടികയിലാണ്​ ഹമദ് വിമാനത്താവളം നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്​ഥാനമാണ് ഹമദ് എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തു.

തുടർച്ചയായ പതിനൊന്നാം വർഷമാണ്​ സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് തെരഞ്ഞെടുക്കപ്പെടുന്നത്​. സിങ്കപ്പൂരിലെ ഷാങ്ഹായ് എയര്‍പോര്‍ട്ടാണ് 2025ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി തെരഞ്ഞെടുക്കപ്പെട്ടത്. സ്പെയിനിലെ മഡ്രിഡിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഹമദ് വിമാനത്താവളത്തിന് 5-സ്റ്റാർ എയർപോർട്ട് റേറ്റിങ്ങും ലഭിച്ചു. ആ​ഗോള തലത്തിൽ മികച്ച എയർപോർട്ട് ഷോപ്പിങ്ങിനുള്ള പുരസ്കാരവും ഹമദ് വിമാനത്താവളത്തിനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button