Uncategorized
ആറ് ഗര്‍ഡറുകൾ പൂർത്തിയായി, 307 പൈലുകൾ സ്ഥാപിച്ചു; ഫണ്ടെത്തിയതോടെ കൊച്ചി മെട്രോ നിർമാണത്തിന് വേഗം കൂടി

കൊച്ചി: ഒച്ചിഴയും വേഗത്തിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ പണിയെന്ന് പരാതി ഉയരുന്നതിനിടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെഎംആർഎൽ. കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ അനുവദിച്ച് കിട്ടിയതാണ് പണിയുടെ വേഗത കൂട്ടിയത്. പൂര്‍ത്തിയായ ഗര്‍ഡറുകളുടെ എണ്ണം ആറായി. പൈലിംഗ് കഴിഞ്ഞ എയര്‍പോര്‍ട്ട് – സീപോര്‍ട്ട്, സെസ് സ്റ്റേഷൻ ഭാഗത്ത് എസ്‌കവേഷന്‍ ജോലികള്‍ തുടങ്ങിയിട്ടുണ്ട്.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കെഎംആർഎൽ അറിയിച്ചു. 307 പൈലുകൾ സ്ഥാപിച്ചു. അടുത്ത വർഷം ജൂണിൽ പണി പൂർത്തിയാക്കാൻ കഴിയും വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.




