Uncategorized
കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി കുന്നുമ്പ്രത്തെ വി എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എളയാവൂർ സൗത്തിലെ പി വി പ്രിയയെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് വീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ വി വി ദീപ്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




