മണത്തണ ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

പേരാവൂർ: മണത്തണ ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് റോഡ് ഡിവിഷനിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കിയത്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി ആളുകളെ വിളിച്ചുകൂട്ടി സ്ഥലമെടുപ്പ് നടത്തി അത്യാധുനിക നിലയിൽ റോഡ് നവീകരണം പൂർത്തിയാക്കാൻ ധാരണയായി. ഗുണഭോക്താക്കളുടെയും സ്ഥലം ലഭ്യമാക്കേണ്ടവരുടെയും ജനപ്രതിനിധികളുടെയും യോഗം മണത്തണയിൽ ചേരും. കണിച്ചാർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി.വി രേഷ്‌മ, ടി.ബിജു, കെ. കെവിൻ രാജ്, കെ. എം. പ്രിൻസി എന്നിവർ സംബന്ധിച്ചു.