Uncategorized
‘ഓടി തോൽപ്പിക്കാം ലഹരിയെ’; പേരാവൂർ അത്ലറ്റിക് അക്കാദമി മിനി മാരത്തൺ ഏപ്രിൽ 13 ന് നടക്കും
പേരാവൂർ: ‘ഓടി തോൽപ്പിക്കാം ലഹരിയെ’ എന്ന മുദ്രാവാക്യമുയർത്തി പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പേരാവൂർ അത്ലറ്റിക് അക്കാദമി മിനി മാരത്തൺ ഏപ്രിൽ 13 ഞായറാഴ്ച വൈകിട്ട് 4. 30ന് നടക്കും.
പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ കാഞ്ഞിരപ്പുഴ, മണത്തണ, തൊണ്ടി വഴി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. പേരാവൂർ അത്ലറ്റിക് അക്കാദമി ടൈറ്റിൽ സ്പോൺസറായ മാരത്തണിൽ 150 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.




