
റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി നിര്യാതനായി. കൊല്ലം, തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകൻ അലിയാർ കുഞ്ഞ് (77) ആണ് റിയാദിലെ ശിഫയിൽ മരിച്ചത്. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം ശിഫയിലുള്ള മക്കളുടെ അടുത്തേക്ക് വന്നതാണ്. ഭാര്യ: സഫിയ ബീവി, മക്കൾ: അൻസാർ (റിയാദ്), അൻവർ (റിയാദ്), അൻസാരി, നൗഷാദ്, അനീസ ബീവി. മരുമകൻ: നൗഷാദ്. റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് റിയാദ് റീജ്യൻ ഷിഫാ ഡിവിഷൻ വെൽഫെയർ വിങ് ഭാരവാഹികളായ ഇർഷാദ് കൊല്ലം, അബ്ബാസ് സുഹ്രി, മോയിൻ മുണ്ടംപറമ്പ്, ജാഫർ തങ്ങൾ, സാമൂഹികപ്രവര്‍ത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയത്.