ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങൾ

ഇരിട്ടി: കാട്ടാനകൾ നിത്യദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുകയാണ് കുടുംബങ്ങൾ. മഴക്കാലത്ത് മഴ വെള്ളം ശേഖരിച്ച് ഉപയോഗിക്കാമെന്ന ആശ്വാസമുണ്ട്. എന്നാൽ വേനൽക്കാലത്ത് കി ലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹ മകറ്റുന്നത്.
പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ട പ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം. സ്വന്തമായി കി ണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിനു സമീപം കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമൊക്കെയാണ് ദാഹമകറ്റുന്നത്.
ഓട്ടോറിക്ഷ പിടിച്ച് ദൂരെയുള്ള പുഴകളിലെത്തിയാണ് അലക്കും കുളിയുമൊക്കെ നിർവഹിക്കുന്നത്.കുറച്ച് വർഷം മുൻപ് ജല നിധി പദ്ധതിയിൽ ഈ മേഖല യിലെ വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണ ത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും വെ ള്ളമെത്തിയില്ല. ഇപ്പോൾ അതിൻ്റെ അവശിഷ്ടങ്ങൾ മാത്രമാണ് കാണാനുള്ളത്.