Uncategorized
മാലിന്യമുക്ത ജില്ലാ പ്രഖ്യാപനം; ഇരട്ട നേട്ടവുമായി കേളകം പഞ്ചായത്ത്

കേളകം:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടന്ന “മാലിന്യമുക്ത ജില്ലാതല പ്രഖ്യാപന”ത്തിൽ കേളകം പഞ്ചായത്തിന് ഇരട്ട നേട്ടം.പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ഹരിതാഭമാക്കിയും ശുചിത്വ പരിപാലന സൗകര്യങ്ങളുമൊരുക്കി “ഹരിതവിദ്യാലയം” ആക്കിയതിനും, മാലിന്യമുക്ത ജനകീയ ക്യാമ്പയിനിൽ പേരാവൂർ ബ്ലോക്കിലെ മികച്ച പ്രവർത്തനത്തിനുമാണ് ജില്ലാതല അവാർഡ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, കളക്ടർ അരുൺ കെ വിജയൻ എന്നിവരിൽ നിന്നും കേളകം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി, അസി. സെക്രട്ടറി പി ആർ രാജശേഖരൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ കേളകം പഞ്ചായത്തിലെ പത്ത് സ്‌കൂളുകളുടെ ഹരിതവിദ്യാലയ വീഡിയോയുടെ അവതരണവും നടത്തി.