Uncategorized
കാട്ടുപന്നി അക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്

അടയ്ക്കാത്തോട് : ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു.കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കരിയംകാപ്പിലെ കുന്നത്ത് സുമോദിന് തലയ്ക്കും കാലുകൾക്കും പരുക്കേറ്റു. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.തുടർന്ന് സുമോദിനെ പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു