Uncategorized

വെറുമൊരു കുഞ്ഞനെലിയെന്ന് തള്ളിക്കളയല്ലേ, 109 കുഴിബോംബുകൾ കണ്ടെത്തിയ മിടുക്കന്‍, റോണിന് ലോകറെക്കോർഡ്

കംബോഡിയയിൽ കുഴിബോംബ് കണ്ടെത്തുന്ന എലിക്ക് ലോക റെക്കോർഡ്. നൂറിലധികം കുഴിബോംബുകളും യുദ്ധത്തിന്റെ മറ്റ് അവശിഷ്ടങ്ങളുമാണ് ഈ എലി കണ്ടുപിടിച്ചതത്രെ. അങ്ങനെ ഇത്രയധികം കുഴിബോംബുകൾ കണ്ടെത്തുന്ന ലോകത്തിലെ ആദ്യത്തെ എലിയായി മാറിയിരിക്കയാണ് ഇപ്പോൾ റോണിൻ. റോണിൻ, 2021 മുതൽ 109 കുഴിബോംബുകളും 15 മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് മൃഗങ്ങളെ പരിശീലിപ്പിക്കുന്ന നോൺ പ്രോഫിറ്റ് ഓർ​ഗനൈസേഷനായ അപ്പോപോ പറയുന്നത്. ഏറ്റവും കൂടുതൽ കുഴിബോംബുകൾ കണ്ടെത്തിയ എലി എന്ന പദവി ഇപ്പോൾ റോണിന് സ്വന്തമാണ്. റോണിന്റെ പ്രവർത്തനങ്ങൾ കംബോഡിയക്കാരുടെ സുരക്ഷയിൽ വലിയ വ്യത്യാസങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ​ഗിന്നസ് ബുക്ക്സ് ഓഫ് വേൾ‌ഡ് റെക്കോർ‌ഡ്സ് അവരുടെ പ്രസ്താവനയിൽ പറയുന്നത്.

റോണിന് ഇപ്പോൾ അഞ്ച് വയസാണ്. അവൻ കഠിനാധ്വാനിയാണ്, കൂളാണ്, വളരെ സൗഹാർദ്ദത്തോടെ പെരുമാറുന്നവനാണ് എന്നാണ് അവന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവർ പറയുന്നത്.
അവന്റെ കഠിനാധ്വാനവും സൂക്ഷ്മതയും കണിശതയും നൈതികതയും എല്ലാം അവനെ വേറിട്ടതാക്കുന്നു എന്ന് അപ്പോപോയിൽ നിന്നുള്ളവർ പറയുന്നു. അവന്റെ കൂടെ ജോലി ചെയ്യുന്നവർക്കും അവനെ വലിയ കാര്യമാണ്. വെറുമൊരു എലിയായി അവനെ എഴുതിത്തള്ളരുത് എന്നാണ് അവർ പറയുന്നത്. അവന്റെ കൂടെ ജോലി ചെയ്യാൻ പലർക്കും ഇഷ്ടമാണ്. അവൻ വളരെ മിടുക്കനായ ഒരു സഹപ്രവർത്തകനാണ് എന്നും അവർ പറയുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അപ്പോപോ എലികൾക്ക് കുഴിബോംബ് കണ്ടെത്താനുള്ള പരിശീലനം നൽകി വരുന്നുണ്ട്. ഇങ്ങനെ പരിശീലനം നടത്തി കുഴിബോംബുകൾ കണ്ടെത്താനായി അവർ അവയെ പ്രാപ്തരാക്കുന്നു. ദിവസത്തിൽ 30 മിനിറ്റാണ് ഇവ ജോലി ചെയ്യുന്നത്. പിന്നീട് ഒരു പ്രത്യേകം പ്രായമാകുമ്പോൾ ഈ എലികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കില്ല. പിന്നീട്, അവ വിരമിച്ചതായി കണക്കാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button