Uncategorized

കനത്ത കാറ്റും വേനൽ മഴയും ; പുന്നാട് മേഖലയിൽ വ്യാപക നാശനഷ്ടം

ഇരിട്ടി: കനത്ത മഴയിലും കാറ്റിലും മീത്തലെ പുന്നാട് കല്ലങ്കോട് മേഖലയിൽ വ്യാപക നാശനഷ്ടം. മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ നിവേദിത വിദ്യാലയത്തിന് സമീപത്തുള്ള പി.കെ സരളയുടെ വീടിന്റെ മേൽക്കൂര തകർന്നു. ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതോടെ മഴവെള്ളം മുഴുവൻ വീടിനുള്ളിലെത്തി ഗ്രഹോപകരണങ്ങൾ മുഴുവൻ നശിച്ചു.

കല്ലങ്കോട് മാവില ഹരീന്ദ്രന്റെ 180 ഓളം വാഴകൾ നിലംപൊത്തി. ഭൂരിഭാഗം വാഴകളും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ ആയവയാണ്. പള്ളിപ്രവന്‍ പത്മനാഭന്റെ ആറുമാസം പ്രായമുള്ള നൂറോളം വാഴകളും കാറ്റിൽ നശിച്ചു. പി പി രാമചന്ദ്രന്റെ വീടിനു സമീപത്തെ മുപ്പതോളം റബ്ബർ മരങ്ങളും കവുങ്ങും പ്ലാവും കാറ്റിൽ നിലംപൊത്തി. വൈദ്യുത ലൈനിന് മുകളിൽ മരം പൊട്ടിവീണ് മേഖലയിൽ വൈദ്യുതി, കേബിൾ ബന്ധവും നിലച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button