Uncategorized
മലയാള യക്ഷഗാന കലാകാരൻ എ. ഗോപാലൻ നായർ അന്തരിച്ചു

കാറഡുക്ക മലയാള യക്ഷഗാനത്തിന് തുടക്കം
കുറിച്ച കാറഡുക്ക ശാന്തിനഗർ എ.ഗോപാലൻ നായർ (എ.ജി. നായർ-76) അന്തരിച്ചു. നിരവ ധി നാടകം, കവിത, ലളിതഗാനങ്ങൾ എന്നിവ രചിച്ചിരുന്നു. മലയാളത്തിൽ 18 യക്ഷഗാനങ്ങൾ രചിച്ചു. 3600 ഗാനങ്ങൾ മലയാളത്തിൽ യക്ഷഗാനത്തിനായി എഴുതി.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആയി രത്തലധികം വേദികളിൽ യക്ഷഗാനം അവ തരിപ്പിച്ചു. നൂറിലധധികം നാടകങ്ങൾ സംവി ധാനം ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭി നയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡൻറും ഡിസിസി നിർവാഹകസമിതി അംഗ വുമായിരുന്നു. കേരള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാസർകോട് പ്രിൻറിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ്, കാടകം സർവീസ് സഹകരണ സംഘം ഡയറക്ടർ, ശാന്തിനഗർ പ്രഭാ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് പ്രസിഡൻറ്, ഗ്രാമീണ വയനശാല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർ ത്തിച്ചിട്ടുണ്ട്.