Uncategorized

ഇടുക്കിയിൽ ശക്തമായ വേനൽമഴയിൽ ഒരു മരണം

ഇടുക്കി :ഇടുക്കിയിൽ ശക്തമായ വേനൽമഴയിൽ ഒരു മരണം. അയ്യപ്പൻ കോവിൽ സുൽത്താനിയായിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ ഉയർന്ന പ്രദേശത്ത് നിന്ന് മണ്ണും കല്ലും ദേഹത്തേക്ക് പതിച്ചായിരുന്നു മരണം. ഇയാളെ ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ചേർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കിയിലെ പല മേഖലകളിലും മഴ ശക്തമായി പെയ്യുകയാണ്. ഉച്ചയോടുകൂടി മഴ കനക്കുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് ഒരു വീട് പൂർണമായി തകർന്നിരുന്നു. വീട്ടിലുള്ളവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പുകാർക്ക് ഇടിമിന്നലേറ്റു. വരിക്കാനിയിലെ 8 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button