തൊടുപുഴ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് കെ ദീപക്; മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുമെന്ന് പ്രതികരണം

ഇടുക്കി: നഗരസഭയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുമെന്ന് തൊടുപുഴ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ ദീപക്. ചുരുങ്ങിയ സമയമാണ് തനിക്ക് മുന്നിലുള്ളതെന്നും തന്റെ പേര് നിർദേശിച്ചത് യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും കെ ദീപക് പറഞ്ഞു.
ശനിയാഴ്ചയായിരുന്നു തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നത്. നഗരസഭ ചെയർപേഴ്സണായിരുന്ന സിപിഐഎം അംഗം സബീന ബിഞ്ചുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് കാണിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി നേതൃത്വം വിപ്പ് നല്‍കിയിരുന്നു. 35 അംഗ കൗണ്‍സിലില്‍ നിലവില്‍ 34 അംഗങ്ങളാണുള്ളത്. ഒരു വാര്‍ഡിലെ കൗണ്‍സിലറെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കിയിരിക്കുകയാണ്.
ജില്ലയിലെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന നേതൃത്വമാണ് ഇത്തവണ കെ ദീപക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.