Uncategorized

ആദായനികുതി വകുപ്പ് നോട്ടീസ്; മകന്‍ തെറ്റ് ചെയ്തിട്ടില്ല,അന്വേഷണത്തെ ഭയക്കുന്നില്ല-മല്ലികാ സുകുമാരൻ

കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിൽ പ്രതികരണവുമായി താരത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

2022 ല്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനം സംബന്ധിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പ് മാര്‍ച്ച് 29 ന് നോട്ടീസയച്ചത്. ഈ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കടുവ, ജനഗണമന,ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളുടെ സഹ നിര്‍മാതായിരുന്നു പൃഥ്വിരാജ്.നടനെന്ന രീതിയില്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. സഹ നിര്‍മാതാവെന്ന നിലയില്‍ നിര്‍മാണകമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button