Uncategorized
ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ വിളമ്പാത്തത് പ്രകോപനം; ഭാരവാഹിക്കും ഭാര്യക്കും മർദനം; കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകിയില്ലെന്ന് പറഞ്ഞ് ക്ഷേത്ര ഭാരവാഹിയേയും ഭാര്യയേയും മർദിച്ചതായി പരാതി. ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം.ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഭാരവാഹിയും ആലപ്പുഴ സ്വദേശിയുമായ രാജേഷ്, ഭാര്യ അർച്ചന എന്നിവർക്ക് മർദനമേറ്റതായാണ് പരാതി.ആലപ്പുഴ സ്വദേശി അരുണിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. യാതൊരു പ്രകോപനവുമില്ലാതെ അരുൺ മർദിക്കുകയായിരുന്നുവെന്ന് രാജേഷ് പറയുന്നു.