Uncategorized

ഈദ് വിനോദയാത്രക്ക് മലയാളി കുടുംബങ്ങളുമായി സൗദിയിൽ എത്തിയ ബസ് ഡ്രൈവർ മരിച്ചു

റിയാദ്: ഈദ് അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ അബഹയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button