Uncategorized

അനന്തപുരി ക്ഷേത്രദർശനം യാത്രയ്ക്ക് തുടക്കമിട്ട് കെഎസ്ആർടിസി; എങ്ങനെ ബുക്ക് ചെയ്യാം

തിരുവനന്തപുരം: അനന്തപുരി ക്ഷേത്രദർശനം യാത്രയ്ക്ക് തുടക്കമിട്ട് കെഎസ്ആർടിസി. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദർശനം യാത്ര ആരംഭിച്ചു. പഴവങ്ങാടി ക്ഷേത്ര ദർശനത്തിന് ശേഷം 6.15 മുതൽ 6.40 വരെ ആറ്റുകാൽ ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീകണ്ഠേശ്വരം ക്ഷേത്രം സന്ദർശിക്കും. 6.55 മുതൽ 7.20 വരെ ശ്രീകണ്ഠേശ്വരത്ത് തീർത്ഥാടക സംഘം ചെലവഴിക്കും. തുടർന്ന് കരിക്കകം ക്ഷേത്രത്തിൽ 7.50 ന് എത്തിച്ചേരുന്ന ബസ് 8.20 വരെ കരിക്കകം ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യും. 8.30 മുതൽ 8.50 വരെ വെൺപാലവട്ടം ക്ഷേത്രത്തിൽ അനന്തപുരി ദർശന തീർത്ഥാടകർ ചെലവിടും. തുടർന്ന് 9.20 ന് തീർത്ഥാടകരെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിക്കും. 150 രൂപയാണ് ടിക്കറ്റ് നിരക്ക്.

www.online ksrtcswift.com എന്ന സൈറ്റിൽ പ്രവേശിച്ച് Travelling From:ANANTHAPURI DARSHANAM GOING TO: TEMPLE PACKAGE എന്ന് എൻഡർ ചെയ്ത് സീറ്റ് സെലക്ട് ചെയ്യാവുന്നതാണ്. തമ്പാനൂർ റിസർവ്വേഷൻ കൗണ്ടറിലൂടെയും, ശേഷിക്കുന്ന സീറ്റുകളിൽ ബസിൽ നേരിട്ടും ബുക്കിംഗ് ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9995986658, 9447479789 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button