Uncategorized

ആലപ്പുഴ മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം തുടർന്ന് നാട്ടുകാർ

ആലപ്പുഴ: മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ 50 ലേറെ പരിക്ക് പരിക്ക്. ഇന്ന് രാവിലെ മുതൽ പലസമയങ്ങളിലായി 50ലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് ‌നാട്ടുകാർ പറയുന്നത്. അതേസമയം, ആക്രമണകാരിയായ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.

വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചതെന്ന വിവരം പുറത്തുവരുന്നത്. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് കയ്യിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം പെരുകി വരുന്നതായി നാട്ടുകാർ പരാതി പറഞ്ഞിട്ടുണ്ട്. അതേസമയം, പേവിഷ ബാധയുള്ള നായയാണ് ആക്രമണം നടത്തിയതെന്ന സംശയവും ആളുകൾക്കുണ്ട്. നായയെ പിടികൂടി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button