Uncategorized
ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈനിൽ പ്രവാസിയാണ്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബഹ്റൈനിലെ അൽമൊഈദ് കോൺട്രാക്ടിങ് കമ്പനിയിൽ പ്ലംബിങ് ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു. ജൂലി മാത്യു ആണ് ഭാര്യ. മക്കൾ: ജിബിൻ മത്തായി മാത്യു, ജിൻസു അന്ന മാത്യു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.