Uncategorized

‘ഒന്ന് പതുക്കെ പൊക്കൂടേ’, ചോദ്യം ഇഷ്ടപ്പെട്ടില്ല, ന്യൂ മാഹിയിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം

മാഹി: കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്‌കൂട്ടർ യാത്രികന്റെ ക്രൂര മർദ്ദനം. അമിതവേഗം ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദ്ദനമേറ്റത്.സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 6.40 നായിരുന്നു ഓട്ടോ ഡ്രൈവർ രാജേഷിനെ സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിൻ മർദ്ദിച്ചത്.രാകേഷ് കുടുംബവുമൊത്ത് മാഹിയിലേക്ക് പോകും വഴി പെരിങ്ങാടിയിലെ റെയിൽവേ ഗേറ്റിന് സമീപത്തു നിന്നായിരുന്നു അതിക്രമം. അമിതവേഗത്തിൽ വണ്ടിയോടിച്ചത് രാകേഷ് ചോദ്യം ചെയ്തതാണ് മുഹമ്മദ് ഷബിനെ പ്രകോപിപ്പിച്ചത്. ഓട്ടോയിൽ ഞങ്ങൾ ഒരു സൈഡിലൂടെ പോകുമ്പോഴാണ് യുവാവ് പിന്നിൽ നിന്ന് അപകടകരമാ രീതിയിൽ എത്തിയത്. ഇത് കണ്ട് പതുക്കെ പൊയ്ക്കൂടെ എന്ന് ഭർത്താവ് ചോദിച്ചു. ഇതോടെ തെറിവിളിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഓട്ടോ ഡ്രൈവർ രാകേഷിന്‍റെ ഭാര്യ ഷിനിത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button