Uncategorized
ആശ്വാസമാകാൻ മഴ വരുന്നേ! നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതയുണ്ട്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള മൂന്ന് മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.