Uncategorized
ആവണി ആറ്റിൽ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മർദ്ദിച്ചത് സഹിക്കാതെ; അഴൂരിൽ 14കാരിയുടെ മരണം, അയൽവാസി പിടിയിൽ

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്.