Uncategorized

താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് കേസ് മാറ്റിയത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ആറു വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്.

റിമാന്‍റില്‍ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ മുതിര്‍ന്നവര്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ 4 ദിവസം മുൻപ് കണ്ടിരുന്നു.

ഷഹബാസിന്റെ കൊലപാതകത്തിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർഥികൾക്ക് ആയുധം ലഭിച്ചത് രക്ഷിതാക്കൾ വഴിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, മുതിർന്നവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹബാസിന്റെ മാതാപിതാക്കൾ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ കണ്ടത്.നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പിതാവ് ഇഖ്ബാൽ പറഞ്ഞു.ട്യൂഷൻ സെന്ററിലെ തർക്കത്തിന് ഒടുവിൽ നടന്ന വിദ്യാർഥി സംഘർഷത്തിലാണ് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button