‘എന്റെ കൺമുന്നിൽ വളർന്ന മക്കൾ, അവരെ ചേർത്തുപോലും വാർത്തകൾ’; കേസിനെക്കുറിച്ച് ബിജു സോപാനം

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടൻ ബിജു സോപാനം. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു.
ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ് ഉണ്ടെന്നും വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു സോപാനം അഭിമുഖത്തിൽ പറയുന്നു. തന്നെ അകത്താക്കും എന്ന കാര്യം പലരിൽ നിന്നും കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ”ലൈംഗികാത്രികമത്തോടൊപ്പം അതെല്ലാം വീഡിയോയില്‍ പകർത്തി എന്നുള്ളതാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ ഞാൻ കൈയും കെട്ടി നില്‍ക്കാൻ കാരണം ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ്”, എന്ന് ബിജു സോപാനം പറഞ്ഞു.