Uncategorized
കോടികളുടെ ലഹരികേസില്‍ കുറ്റപത്രം വൈകിപ്പിച്ച് അട്ടിമറി, ജാമ്യം നേടിയ മാലിക്കാരായ പ്രതികള്‍ രാജ്യം വിട്ടു

തിരുവനന്തപുരം: തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മാലി സ്വദേശികൾ പിടിയിലായ കേസിൽ വിചാരണ നിലച്ചു. കുറ്റപത്രം കോടതിക്കു മുന്നിലെത്തിക്കുന്നതിൽ പൊലിസ് വരുത്തിയ ഗുരുതര വീഴ്ച മൂലം പ്രതികള്‍ ജാമ്യം നേടി രാജ്യം വിട്ടതാണ് കാരണം. പെറ്റിക്കേസുകള്‍ പിടിക്കുന്നതിന്‍റെ കണക്ക് അവതരിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്പോഴാണ് വലിയ ലഹരിക്കേസിലെ അട്ടിമറി