Uncategorized
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്ക് ഉള്ളില്‍ പ്രതിസന്ധിയില്‍ ആകും.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. ലോക്‌സഭയില്‍ കോസ്റ്റല്‍ ഷിപ്പിങ് ബില്ലും ഇന്ന് അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സഭാ കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം. ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ബില്ല് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ആണ് സാധ്യത എന്നും വിവരം ഉണ്ട്. രാജ്യസഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.