Uncategorized

‘5 വർഷമായി CSK 180 റണ്‍സിന് മുകളിൽ ചെയ്‌സ് ചെയ്യുന്നില്ല, ധോണി ഒരു മത്സരം ഫിനിഷ് ചെയ്തതായി ഓര്‍മയില്ല’: വീരേന്ദര്‍ സെവാഗ്

ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ സഹതാരം വീരേന്ദര്‍ സെവാഗ്. 5 വർഷമായി CSK 180 റണ്‍സിന് മുകളിൽ ചെയ്‌സ് ചെയ്‌ത്‌ വിജയിച്ചതായി ഓർമയില്ല. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒമ്പതാമനായി ക്രീസിലിറങ്ങിയ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്രിക് ബസിലെ ചര്‍ച്ചയിലാണ് സെവാഗ് വിമർശനം ഉന്നയിച്ചത്.

എത്ര വലിയ കളിക്കാരാനായാലും 20 പന്തില്‍ 40 റണ്‍സ് എടുക്കുക എന്നത് വെല്ലുവിളി തന്നെയാണെന്ന് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഒന്നോ രണ്ടോ അവസരങ്ങളിലൊക്കെ ചിലപ്പോള്‍ അത് നേടാനായേക്കും. അക്സര്‍ പട്ടേലിനെതിരെ 24-25 റണ്‍സ് ധോണി മുമ്പ് ഇതുപോലെ നേടിയിട്ടുണ്ട്. അതുപോലെ ഇര്‍ഫാന്‍ പത്താനെതിരെ ധരംശാലയില്‍ 19-20 റണ്‍സ് അടിച്ചിട്ടുണ്ട് . അതല്ലാതെ സമീപകാലത്ത് ധോണി അത്തരത്തില്‍ മത്സരം ഫിനിഷ് ചെയ്തത് ആരുടെയെങ്കിലും ഓര്‍മയിലുണ്ടോ.

ധോണി ക്രീസിലെത്തുമ്പോള്‍ ചെന്നൈക്ക് ജയിക്കാൻ 25 പന്തില്‍ 54 റണ്‍സായിരുന്നുവേണ്ടിയിരുന്നത്. 12 പന്തില്‍ 13 റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു ധോണിക്കൊപ്പം ക്രീസില്‍. പതിനെട്ടാം ഓവറില്‍ ആറ് റൺസ് മാത്രമാണ് നേടാനായത്. തീക്ഷണുടെ ഫുള്‍ടോസ് ധോണി നഷ്ടമാക്കുകയും ചെയ്തു. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 39 റണ്‍സായി.

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ധോണി സിക്സും ഫോറും പറത്തി. ജഡേജയും അവസാന പന്തില്‍ സിസ്ക് നേടിയതോടെ 19 റണ്‍സടിച്ച ചെന്നൈ അവസാന ഓവറിലെ ലക്ഷ്യം 20 ആക്കി. എന്നാല്‍ സന്ദീപ് ശര്‍മയുടെ അവസാന ഓവറിൽ ധോണി പുറത്തതായി വിജയം രാജസ്ഥാൻ സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button