Uncategorized
‘എമ്പുരാന്‍’ ലോക ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്ത്; ഇന്ത്യന്‍ സിനിമയിലെ മലയാളത്തിളക്കം

ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. വിക്കി കൗശലിന്റെ ഛാവയായിരുന്നു ഇന്ത്യന്‍ ബോക്‌സോഫിസില്‍ ഇതിന് മുന്‍പ് കളക്ഷനില്‍ ഇത്രയും വലിയ വിജയം നേടിയ ചിത്രം. ലോകത്താകമാനം എമ്പുരാന്‍ മൂന്നാം സ്ഥാനത്താണ്. 19 മില്യന്‍ ഡോളര്‍ കളക്ഷന്‍ നേടിയതോടെ ഡിസ്‌നിയുടെ സ്‌നോവൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിംഗ് മാന്‍ എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് എമ്പുരാന്‍ എത്തിനില്‍ക്കുന്നത്.