Uncategorized
‘ജോമോന് ബിജു പണം കൊടുക്കാനുണ്ടായിരുന്നില്ല’; എല്ലാം കൊടുത്തുതീർത്തിരുന്നുവെന്ന് ബിജുവിന്റെ ഭാര്യ

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിൽ വെളിപ്പെടുത്തലുമായി ബിജുവിന്റെ ഭാര്യ മഞ്ജു. ജോമോന് ബിജു പണം കൊടുക്കാനുണ്ടായിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു. ജോമോന് കൊടുക്കാനുള്ളത് മുഴുവൻ കൊടുത്തിട്ടുണ്ട്. ഒരു തവണ ജോമോൻ ഭീഷണിപ്പെടുത്തി വിളിച്ചിരുന്നു എന്നും മഞ്ജു വെളിപ്പെടുത്തി. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. പങ്കു കച്ചവടം പിരിഞ്ഞപ്പോൾ ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം എല്ലാം കൊടുത്തു തീർത്തു.