Uncategorized
ലാഭവിഹിതം കുറഞ്ഞാലും പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ; കർണാടക കൂട്ടിയത് നാല് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി റിപ്പോർട്ടറിനോട്. കർണാടകയിൽ നിന്ന് എത്തിക്കുന്ന പാലിൻ്റെ വില വർധിച്ചത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. കർണാടക നാല് രൂപയാണ് പാലിന് കൂട്ടിയത്. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് ആലോചനയിലില്ലെന്നും കെ എസ് മണി പറഞ്ഞു.
പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകയിൽ നിന്നും എത്തിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് കേരളത്തിൽ പാൽ സംഭരണമില്ല. അതുകൊണ്ടുതന്നെ, കർണാടക പോലുള്ള സംസ്ഥാനങ്ങൾ വീണ്ടും വില കൂട്ടിയാൽ സംസ്ഥാനത്തെ പാൽ വില വർധനയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുമെന്നും കെ എസ് മണി റിപ്പോർട്ടിനോട് പറഞ്ഞു.