Uncategorized
നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അർഹയായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി വേദ ഗിരീഷ്

കൊട്ടിയൂർ: 2024-25 അധ്യയന വർഷത്തിലെ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ( NMMS) കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിനി വേദ ഗിരീഷ് അർഹയായി. കഴിവുറ്റ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും പഠനം തുടരാൻ പോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സ്കോളർഷിപ്പാണ് നാഷണൽ മെറിറ്റ് കം മീൻസ്. വിദ്യാർത്ഥികളിലെ മാനസിക കഴിവും പഠന ക്ഷമതയും പരിശോധിക്കുന്ന സംസ്ഥാന തല പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക. ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥിക്ക് പന്ത്രണ്ടാം ക്ലാസ്സ് വരെ വർഷത്തിൽ പന്ത്രണ്ടായിരം രൂപ വീതം ലഭിക്കും. കൊട്ടിയൂർ മന്ദം ചേരി സ്വദേശികളായി ഗിരീഷ് – മിനി എന്നിവരുടെ മകളാണ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വേദ ഗിരീഷ്.