റീ എഡിറ്റഡ് എമ്പുരാന്‍ രണ്ട് ദിവസത്തിനകമെന്ന് അണിയറപ്രവര്‍ത്തകര്‍; മൂന്ന് മിനിറ്റോളം നീക്കം ചെയ്തു

റീ എഡിറ്റഡ് എമ്പുരാന്‍ രണ്ട് ദിവസത്തിനകമെന്ന് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ നിന്ന് മൂന്ന് മിനുറ്റ് ഭാഗം വെട്ടി മാറ്റി. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് ചേര്‍ന്നു. ബോര്‍ഡ് അനുമതി നല്‍കിയത് അല്പം മുന്‍പാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.
ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ നിന്നാണ് ചില ഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് അറിയുന്നത്. ഗര്‍ഭിണയെ ബാലസംഘം ചെയുന്ന സിന്‍ ഒഴിവാക്കിയെന്നാണ് വിവരം. ദേശീയ ഏജന്‍സി വരുന്ന രംഗവും മാറ്റിയെന്ന് വിവരം. വിവാദമായ ബജ്‌റംഗി എന്ന പേരും മാറ്റി.
വിവാദങ്ങള്‍ക്കിടയിലും എമ്പുരാന്റെ വിജയം പങ്കുവെച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ചിത്രം നേടിയ കളക്ഷനാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മൂന്നുദിവസത്തില്‍ നേടിയത് 80 കോടിയിലധികം എന്നാണ് വ്യക്തമാക്കിയത്.
അതേസമയം, എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ നടി മല്ലിക സുകുമാരന്‍ രംഗത്തെത്തി. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പൃഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
നേരത്തെ, എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.