Uncategorized
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് പുറത്തിറങ്ങിയപ്പോൾ സഹകരണ സംഘം ജീവനക്കാരന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് മുതുകിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാതപമേറ്റത്. മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.ജോലിക്കിടെ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ ആണ് അവശത തോന്നിയതെന്ന് വിജിലാൽ പറയുന്നു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെട്ടതിനൊപ്പം തലചുറ്റലുമുണ്ടായി. സംഘം അധികൃതരുടെ നേതൃത്വത്തിൽ ഉടൻ ആശുപത്രി ചികിത്സ തേടി. ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വിജിലാലിന് വിശ്രമം നിർദേശിച്ചു.