Uncategorized

ഭൂകമ്പം തകർത്ത മ്യാൻമറിന് താങ്ങാകാൻ ഇന്ത്യ; രക്ഷാപ്രവർത്തനത്തിന് 80 അംഗ NDRF സംഘം ദുരന്ത ഭൂമിയിലേക്ക്

ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന. 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിവരം അറിയിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഇവരെ കൂടാതെയാണ് കൂടുതൽ സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാൻമറിലേക്ക് തിരിക്കും.

വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി മ്യാൻമാറിലേക്ക് പുറപ്പെട്ടിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.തായ്ലൻഡിനെയും മ്യാൻമറിനെയും ഭീതിയിലാഴ്‌ത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. 2,500-ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button