Uncategorized

ആശ വർക്കേഴ്സിന്റെ നിരാഹാരം, ആരോഗ്യ നില വഷളായി; നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

ആശ വർക്കേഴ്സിന്റെ നിരാഹാര സമരത്തിൽ നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റിയ ശൈലജക്ക് പകരം വട്ടിയൂർക്കാവ് FHC യിലെ എസ് ബി രാജി സമരം ഏറ്റെടുക്കും. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്.

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് യുപിഎച്ച്സിയിലെ ആശാ വർക്കർ ശോഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോ​ഗ്യം മോശമായതിനെ തുടർന്നാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്.ശോഭയ്ക്ക് പകരം മറ്റൊരു ആശാ വർക്കർ സമരമേറ്റെടുത്തു. കുളത്തൂർ എഫ്എച്ച്സിയിലെ ആശാ വർക്കർ ഷൈലജ എസ് ആണ് നിരഹാര സമരം ഏറ്റെടുത്തത്.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കൽ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലിൽ മാത്രമാണ് മുടി മുറിക്കൽ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button