Uncategorized
ഇരു കാലും പ്ലാവിന് മുകളിൽ വെച്ചു; ചക്ക പറിച്ച് കാട്ടുകൊമ്പൻ, വീടിൻ്റെ ഗേറ്റ് തകർത്ത് പുറത്തേക്ക്

കണ്ണൂർ: തമിഴ്നാട് നീലഗിരി നല്ലാകോട്ടയിലെ ജനവാസ മേഖലയിലെത്തി ചക്ക പറിച്ച് കാട്ടുകൊമ്പൻ. ജനവാസ മേഖലയിലെത്തി വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകടക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാന ചക്കതിന്നുന്ന ദൃശ്യങ്ങൾ വീട്ടുകാർ മൊബൈലിൽ പകർത്തുകയായിരുന്നു. രണ്ട് കാലിൽ നിന്ന് തുമ്പിക്കൈ കൊണ്ടാണ് ചക്ക പറിക്കുന്നത്. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് കാട്ടുകൊമ്പൻ ഗേറ്റ് തകർത്ത് പുറത്തേക്ക് പോവുകയായിരുന്നു.