Uncategorized
പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ നാസർ വലിയേടത്തിനെ ആദരിച്ചു

പേരാവൂർ: പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ നാസർ വലിയേടത്തിനെ പേരാവൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
രാജധാനി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ കെ.ആർ. തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥിയായ പേരാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒപി.ബി. സജീവൻ പൊന്നാടയണിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂ ബിലി ചാക്കോ, വ്യാപാരി സംഘടന നേതാക്കളായ സുരേന്ദ്രൻ, എ.പി. സുജീഷ്, വർഗീസ് വെളുത്ത പാറയ്ക്കൽ, മാദ്ധ്യമ പ്രവ ർത്തകരായ തറാൽ ഹംസ, സവിത മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.