Uncategorized
ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനം; വിമർശനം ഉയർന്നതോടെ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

കോഴിക്കോട്: ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നൽകരുതെന്നുമായിരുന്നു നിർദേശം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം.
കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കായി ഇറക്കിയ ഉത്തരവാണ് കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഇന്ന് രാവിലെ പുതുക്കിയത്. പെരുന്നാൾ അവധി നിഷേധിച്ചുള്ള ഉത്തരവ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഉത്തരവ് പുതുക്കി ഇറക്കിയത്.