Uncategorized
മ്യാൻമർ ഭൂചലനം; മരണം 100,ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. 70 പേരെ കാണാതായതായി വിവരമുണ്ട്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു. മ്യാൻമറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു