കൈകോർക്കാം ലഹരിക്കെതിരെ- രണ്ടാം ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ രണ്ടാം ദിവസപരിപാടികള്‍ ചെട്ടിയാംപറമ്പ്, വളയംചാല്‍, മഞ്ഞളാംപുറം എന്നിവിടങ്ങളില്‍ നടന്നു. ചെട്ടിയാംപറമ്പില്‍ നടന്ന പരിപാടിയിൽ വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. പള്ളി വികാരി റവ. ഫാ. ജോജോ പൊടിമറ്റം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാന്‍റി സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വളയംചാല്‍ നടന്ന പരിപാടി സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജിത്ത് കെ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രീത ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. വര്‍ഗ്ഗീസ് കവണാട്ടേര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേളകം മഞ്ഞളാംപുറത്ത് നടന്ന പരിപാടി ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരി റവ. ഫാ. വര്‍ഗ്ഗീസ് ചെമ്മനാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടിയില്‍ അധ്യക്ഷത വഹിച്ചു. കേളകം സബ്ബ് ഇന്‍സ്പെക്ടര്‍ പ്രിതി ജി മുഖ്യ പ്രഭാക്ഷണം നടത്തി. പിടിഎ പ്രസിഡന്‍റ് എം പി സജീവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഴുവന്‍ കേന്ദ്രങ്ങളിലും എസ് പി സി കട്ടികള്‍ ഫ്ളാഷ് മോബ്, ഗാനം, കവിതാലാപനം, പ്രസംഗം, പോസ്റ്റര്‍ പ്രദര്‍ശനം ലഘുലേഖ വിതരണം എന്നിവ നടന്നു.
കൈകോര്‍ക്കാം ലഹരിക്കെതിരേ എന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നാളെ ശനിയാഴ്ച കേളകത്ത് സമാപിക്കും. വൈകീട്ട് 4 മണിക്ക് വെള്ളൂന്നിയിലും തുടര്‍ന്ന് കേളകം ടൗണിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്.