പേരാവൂർ റീജിയണൽ ബാങ്കിന്റെ കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

കേളകം: 28 വർഷക്കാലമായി കേളകത്ത് മികച്ച പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിന്റെ കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കേളകം കൊട്ടിയൂർ റോഡിലുള്ള വ്യാപാര ഭവന് സമീപം ക്യാപിറ്റൽ കോംപ്ലക്സ്ന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തനമാരംഭിച്ച റീജിയണൽ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കുകയും, പേരാവൂർ റീജണൽ ബാങ്ക് പ്രസിഡന്റ് വി ജി പത്മനാഭൻ സ്വാഗതം പറയുകയും, കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ വായ്പ വിതരണവും ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ടി ജി രാജേഷ് കുമാർ നിക്ഷേപ സ്വീകരണവും നിർവഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ആശംസകളറിയിച്ചു സംസാരിച്ച ചടങ്ങിൽ പേരാവൂർ റീജിയണൽ ബാങ്ക് സെക്രട്ടറി എം സി ഷാജി നന്ദി പറഞ്ഞു.