Uncategorized

ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളിന്റെ 2024-25 വർഷത്തെ പഠനോത്സവം ചുങ്കക്കുന്ന് ടൗണിൽ വെച്ച് വിപുലമായ രീതിയിൽ നടത്തി. പി ടി എ പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ ബാബു മാങ്കോട്ടിൽ പഠനോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി, അദ്ധ്യാപകരായ ഷാവു കെ വി, സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button